Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equivalency Course

Malappuram

തു​ല്യ​താ കോ​ഴ്‌​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി

മ​ല​പ്പു​റം: ലോ​ക സാ​ക്ഷ​ര​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​ക്ഷ​ര​താ പ​ക്ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പി​ടി​എ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സ്വ​പ്ന​ച്ചി​റ​ക് തു​ല്യ​താ കോ​ഴ്‌​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ഹാ​യ കേ​ന്ദ്ര​ത്തി​​ന്‍റെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്താം​ത​രം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് കു​റു​വ എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​നും പ​ഠ​ന പി​ന്തു​ണ​യും ന​ല്‍​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക കേ​ന്ദ്രം തു​ട​ങ്ങി.

തു​ല്യ​താ കോ​ഴ്‌​സി​ലൂ​ടെ തു​ട​ര്‍​പ​ഠ​നം ന​ട​ത്തി അ​ഭി​ഭാ​ഷ​ക​നാ​യ സി.​എ​ച്ച്. അ​ബ്ബാ​സി​നെ ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​അ​ബ്ദു​ള്‍ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഡോ. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ മു​ബാ​റ​ക് സാ​ക്ഷ​ര​താ സ​ന്ദേ​ശം ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫൗ​സി​യ പെ​രു​മ്പ​ള്ളി, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് എം.​ സു​ലൈ​ഖ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ​അ​ബ്ദു​ള്‍ അ​സീ​സ്, പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ര്‍. ഫൗ​സി​യ, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. ശാ​സ്ത്ര പ്ര​സാ​ദ്, അ​സി​സ്റ്റ​​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ വി. ​കാ​ദ​ര്‍ അ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​രാ​യ കെ.​പി. ഉ​മ്മു​ഹ​ബീ​ബ, എ.​ഷാ​ഹി​റ, കെ. ​ഹ​ഫ്സ​ത്ത്, അ​ധ്യാ​പ​ക​രാ​യ കെ.​പി. രാ​ജു, സി. ​ആ​ദി​ല്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ.​പി. നെ​ശ ഉ​സ്മാ​ന്‍, മു​തി​ര്‍​ന്ന തു​ല്യ​താ പ​ഠി​താ​വ് അ​ബ്ദു​റ​ഹി​മാ​ന്‍ അ​രി​ക​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up